ബംഗളൂരു: കർണാടകത്തിലെ ശിവമോഗയിൽ വന്യമൃഗ കേന്ദ്രത്തിൽ ചികിത്സ നൽകാനെത്തിയ വനിതാ ഡോക്ടറെ ഹിപ്പപ്പൊട്ടാമസ് ആക്രമിച്ചു കൊന്നു.
ശിവമോഗ തവരെക്കൊപ്പ വന്യമൃഗ പരിചരണകേന്ദ്രത്തിൽ നടന്ന ദാരുണസംഭവത്തിൽ 26 കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബംഗളുരു സ്വദേശിനിയാണ്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഒരു പക്ഷിയെ പരിചരിക്കുന്നതിന് ജീവനക്കാർ ഡോക്ടറെ അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷം ഗർഭിണിയായ ഒരു ഹിപ്പപ്പൊട്ടാമസിനെക്കൂടി പരിശോധിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ശരീരത്തിലെ താപനില പരിശോധിക്കുന്നതിനിടെ ഹിപ്പപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ ശസ്ത്രക്രീയ പൂർത്തിയാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.